കുവൈത്ത് സിറ്റി: കസാഖ്സ്താനിലെ അൽമാറ്റിയിൽ നടന്ന ക്യോകുഷിങ്കൻ വേൾഡ് ടൂർണമെന്റിൽ കുവൈത്ത് ടീം രണ്ടാം സ്ഥാനം നേടി. 45ന് മുകളിലുള്ള ഓപൺ വെയ്റ്റിൽ കുവൈത്ത് താരം ഖാലിദ് അൽ സായിദ് രണ്ടാം സ്ഥാനത്തെത്തിയാണ് കുവൈത്ത് സാന്നിധ്യമറിയിച്ചത്.
പരിശീലകൻ മുബാറക് അൽ അജ്മി, അസിസ്റ്റന്റ് കോച്ച് ധാരി അൽ ഷമാരി, താരങ്ങളായ ഖാലിദ് അൽ സായിദ്, ധാരി അൽ എനേസി, സൗദ് അൽ ദൈഹാൻ, ഉസ്മാൻ അൽ മഷോഹ്, സുലൈമാൻ അൽ സൈദാൻ, എസ്സ അൽ ഫഹദ്, മുഹമ്മദ് അൽ സെയ്ദി, അബ്ദുൽ അസീസ് അൽ അസ്മി എന്നിവർ ഉൾപ്പെടുന്നതായിരുന്നു കുവൈത്ത് സംഘം.
ഡിസംബറിൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന അറബ് ക്യോകുഷിങ്കൻ ടൂർണമെന്റിലും ഇസ്തംബൂളിൽ നടക്കുന്ന ഏഷ്യൻ, യൂറോപ്യൻ ടൂർണമെന്റിലും കുവൈത്ത് പങ്കെടുക്കുമെന്ന് കുവൈത്ത് പ്രതിനിധി സംഘത്തിന്റെ തലവൻ ഹസൻ അൽ കന്ദേരി പറഞ്ഞു.
ടൂർണമെന്റിലെ കുവൈത്ത് ടീമിന്റെ പ്രകടനത്തെ അൽ കന്ദേരി പ്രശംസിച്ചു. 1975 മുതൽ ക്യോകുഷിങ്കൻ കരാട്ടേ എന്ന കായികവിനോദം കുവൈത്തിൽ പ്രചാരത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.