ടെ​ക്സാ​സ് കു​വൈ​ത്ത് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി സം​ഘ​ട​ന​യാ​യ ടെ​ക്സാ​സ് കു​വൈ​ത്ത് ഈ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം അ​ബ്ബാ​സി​യ ഇ​മ്പീ​രി​യ​ൽ ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് ജി​യാ​ഷ്‌ അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​നി​ല ആ​ൽ​ബെ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വൈ. ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ക​ന​ക​രാ​ജ്, ര​ക്ഷാ​ധി​കാ​രി അ​രു​ൺ രാ​ജ​ഗോ​പാ​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ജ​യ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ​ലിം​രാ​ജി​ന് ടെ​ക്സാ​സ് കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ടെ​ക്സാ​സി​ന്റെ സ്നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ന്റ് ജി​യാ​ഷ്‌ അ​ബ്ദു​ൽ ക​രീം സ​ലീം​രാ​ജി​ന് കൈ​മാ​റി. ടെ​ക്സാ​സ് കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. എ​ല്ലാ ക​ലാ​കാ​ര​ന്മാ​ർ​ക്കും ടെ​ക്സാ​സി​ന്റെ സ്നേ​ഹോ​പ​ഹാ​രം ന​ല്കി. പോ​ഗ്രാം ക​ൺ​വീ​ന​ർ ബി​ജു പാ​ലോ​ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Launch of Texas Kuwait Operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.