കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് അംഗങ്ങൾക്കായി നടപ്പാക്കുന്ന സുരക്ഷ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം സുരക്ഷ പദ്ധതി കോഒാഡിനേറ്റർ പി.കെ. ഷാജഹാനിൽനിന്ന് ഫോറം ഏറ്റുവാങ്ങി രക്ഷാധികാരി റഹൂഫ് മഷ്ഹൂർ നിർവഹിച്ചു. പ്രസിഡൻറ് മൻസൂർ മുണ്ടോത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ചെയർമാൻ ഷാഹുൽ ബേപ്പൂർ പദ്ധതി വിശദീകരിച്ചു. അംഗങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി അവർക്ക് ജോലിയിതര വരുമാനമാർഗം കണ്ടെത്താനാണ് സുരക്ഷ നിക്ഷേപ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2021 ഡിസംബർ മുതൽ 2022 സെപ്റ്റംബർ വരെയുള്ള പത്തുമാസമാണ് നിക്ഷേപ സമാഹരണ കാലാവധി. അതിനു ശേഷം ലാഭ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി നിക്ഷേപങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്.
കൊയിലാണ്ടി കൂട്ടായ്മ എന്ന പേര് രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായാണ് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ എന്നാക്കി മാറ്റിയത്. വൈസ് പ്രസിഡൻറ് ജോജി വർഗീസ്, പബ്ലിക് റിലേഷൻ വിങ് കൺവീനർ സാദിക്ക് തൈവളപ്പിൽ, സ്പോർട്സ് വിങ് കൺവീനർ റയീസ് സാലിഹ്, ജിനീഷ് നാരായണൻ എന്നിവർ സംസാരിച്ചു. ഫഹാഹീൽ ഏരിയ കൺവീനർ അസ്ലം അലവി സ്വാഗതവും ട്രഷറർ അക്ബർ ഊരള്ളൂർ നന്ദിയും പറഞ്ഞു. ഡിസംബർ ഒമ്പത്, പത്ത് തീയതികളിൽ കബദിൽ പിക്നിക് സംഘടിപ്പിക്കുമെന്നും പ്രസിഡൻറ് മൻസൂർ മുണ്ടോത്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.