കുവൈത്ത് സിറ്റി: ഇന്ത്യൻ ലോയേഴ്സ് ഫോറം പ്രതിനിധികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് ലോയേഴ്സ് നൽകിവരുന്ന സൗജന്യ നിയമ സഹായത്തെക്കുറിച്ച് വിവരിച്ചു.സംഘടനയുടെ പ്രവർത്തനങ്ങൾ ജനറൽ സെക്രട്ടറി അഡ്വ. സുരേഷ് പുളിക്കൽ വിശദീകരിച്ചു. ഫോറത്തിലേക്ക് വരുന്ന ആളുകളുടെ പരാതികൾ ജനറൽ കൺവീനർ അഡ്വ. മുഹമ്മദ് ബഷീർ അംബാസഡറെ ബോധ്യപ്പെടുത്തി.
പ്രവാസി സമൂഹം അനുഭവിക്കുന്ന വിവിധ പ്രയാസങ്ങൾ, അഡ്വ. ജോൺ തോമസ്, അഡ്വ. ഷിബിൻ ജോസ്, അഡ്വ. ലാൽജി ജോർജ്, അഡ്വ. പ്രിയ ഹരിദാസ്, അഡ്വ. മിനി ശിവദാസ്, അഡ്വ. ജെറാൾ ജോസ്, അഡ്വ. ശിവദാസ്, അഡ്വ. ജംഷാദ്, അഡ്വ. ജസീന ബഷീർ എന്നിവർ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. കൂടുതൽ അഭിഭാഷകരെ ഉൾപ്പെടുത്തി എംബസി ലീഗൽ പാനൽ വിപുലപ്പെടുത്താനും, എംബസിയിൽ ലോയേഴ്സ് ഫോറം മെംബർമാരുടെ സേവനം നേരിട്ട് നൽകാനുള്ള സംവിധാനം ഉണ്ടാക്കാനുമുള്ള തീരുമാനം ഫോറം ഏറ്റെടുക്കാൻ തയാറാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.