കുവൈത്ത് സിറ്റി: സ്വന്തം മണ്ണിൽ അടിച്ചമർത്തലുകൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയുടെ വിമോചനം സാധ്യമാകുമെന്ന് കലാലയം സാംസ്കാരികവേദി സാഹിത്യോത്സവം സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു.
പതിമൂന്നാമത് എഡിഷൻ സാഹിത്യോത്സവം ഐ.സി.എഫ് ജന. സെക്രട്ടറി അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനും രിസാല അപ്ഡേറ്റ് എഡിറ്ററുമായ രാജീവ് ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. ചെറുത്തുനിൽപിന്റെ രാഷ്ട്രീയത്തെ വക്രീകരിക്കുന്നവർ ചരിത്രത്തെ തിരസ്കരിക്കുന്നവരാണെന്നും ഫലസ്തീൻ ചരിത്രം പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദ് സഖാഫി കാവനൂർ, അബു മുഹമ്മദ്, മുഹമ്മദ് ഷാഫി, മുഹമ്മദലി, ഷറഫുദ്ദീൻ, ഹുസൈൻ എരുമാട്, റഷീദ് മടവൂർ, അൻവർ ബെലക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.