മീ​ഡി​യ​വ​ൺ’ ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വം കു​വൈ​ത്തു​ത​ല പ്ര​ചാ​ര​ണോ​ദ്‌​ഘാ​ട​ന പോ​സ്റ്റ​ർ പ്ര​കാ​ശ​നം

ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വം പോസ്റ്റർ പ്രകാ​ശനം

കു​വൈ​ത്ത് സി​റ്റി: മ​ല​ർ​വാ​ടി-​ടീ​ൻ ഇ​ന്ത്യ കൂ​ട്ടാ​യ്‌​മ​ക​ളു​മാ​യി ചേ​ർ​ന്ന് ‘മീ​ഡി​യ​വ​ൺ’ സം​ഘ​ടി​പ്പി​ക്കു​ന്ന ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വം കു​വൈ​ത്ത് ത​ല പ്ര​ചാ​ര​ണോ​ദ്‌​ഘാ​ട​ന പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ന്നു. മീ​ഡി​യ​വ​ൺ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ൻ, ഭാ​ര്യ ജ​യ​ല​ക്ഷ്‍മി, കെ.​ഇ.​എ​ൻ, കെ.​ഐ.​ജി മു​ൻ പ്ര​സി​ഡ​ന്റ് പി ​കെ. ജ​മാ​ൽ, കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ്, മീ​ഡി​യ​വ​ൺ റെ​സി​ഡ​ൻ​റ് മാ​നേ​ജ​ർ ഫൈ​സ​ൽ മ​ഞ്ചേ​രി, കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് എ​ന്നി​വ​രും ടീ​ൻ ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കു​വൈ​ത്ത​ട​ക്ക​മു​ള്ള ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും കേ​ര​ള​ത്തി​ൽ​നി​ന്നും മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ ക​ണ്ണി​ക​ളാ​കു​ന്ന അ​ന്താ​രാ​ഷ്ട്ര വി​ജ്ഞാ​ന മ​ത്സ​ര​മാ​ണ് മീ​ഡി​യ​വ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വം. പ്രാ​ഥ​മി​ക​ത​ല മ​ത്സ​ര​പ​രീ​ക്ഷ 2024 ജ​നു​വ​രി 12ന് ​ന​ട​ക്കും. പ​രീ​ക്ഷ​ക്ക് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 300 കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.

ഗ്രാ​ൻ​ഡ് ഫി​നാ​ലെ മ​ത്സ​രം മീ​ഡി​യ​വ​ൺ ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും.വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലു​ക​ളും മെ​മ​ന്റോ​ക​ളും അ​ട​ക്കം 12 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ https://littlescholar.mediaoneonline.com വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 20. വി​വ​ര​ങ്ങ​ൾ​ക്ക് 55341587, 6608 4328, 9906 7599 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Little Scholar Science Festival Poster publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.