കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിനു കീഴിലെ കൺസപ്റ്റ് സ്റ്റോറായ ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് സാൽമിയയിൽ തുറന്നു. സാൽമിയ സാലിം മുബാറക് സ്ട്രീറ്റിലെ ടെറസ് മാളിൽ തുറന്നത് ലുലുവിെൻറ ആഗോളതലത്തിലെ 202ാമത്തെയും കുവൈത്തിലെ 11ാമത്തെയും ഒൗട്ട്ലെറ്റാണ്.കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ ശൈഖ് അഹ്മദ് അൽ യൂസഫ് അസ്സബാഹ് ഉദ്ഘാടനം നിർവഹിച്ചു.
ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ സൈഫി രൂപാവാല എന്നിവർ ഒാൺലൈനായി ചടങ്ങിൽ സംബന്ധിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ നടത്തിയ ചടങ്ങിൽ ലുലു കുവൈത്ത് ആൻഡ് ഇറാഖ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, കുവൈത്ത് റീജനൽ ഡയറക്ടർ ശ്രീജിത്ത്, കുവൈത്ത് റീജനൽ മാനേജർ അബ്ദുൽ ഖാദർ ശൈഖ് തുടങ്ങിയവർ സംബന്ധിച്ചു.
ഫ്രഷ് പഴങ്ങളും പച്ചക്കറികളും ചില്ലഡ് ആൻഡ് ഫ്രോസൻ മീൻ, ഇറച്ചി ഉൽപന്നങ്ങൾ, പാകം ചെയ്ത ഭക്ഷണങ്ങൾ, ഗ്രോസറി, െഡയറി ഉൽപന്നങ്ങൾ, റോസ്റ്റർ, ബേക്കറി, ഹോട്ട് ഫുഡ്സ്, ഹെൽത്ത്-ബ്യൂട്ടി ഉൽപന്നങ്ങൾ അടക്കമുള്ള ഭക്ഷ്യയിതര വസ്തുക്കൾ തുടങ്ങിയവ ആകർഷകമായ വിലയിൽ ലഭിക്കുമെന്നും 2226 ചതുരശ്ര മീറ്ററിൽ എളുപ്പം പർച്ചേസ് ചെയ്യാവുന്ന സൗകര്യവും ക്രമീകരണങ്ങളുമാണുള്ളതെന്നും ബന്ധപ്പെട്ടവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.