കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭക്ഷ്യ ഉൽപന്നങ്ങളും ഫ്ലേവറുകളും അണിനിരത്തി ലുലു ഹൈപ്പർ മാർക്കറ്റിൽ ഭക്ഷ്യമേള ആരംഭിച്ചു.
ലുലു ഹൈപ്പർ മാർക്കറ്റ് ജഹ്റയിൽ നടന്ന ചടങ്ങിൽ ജഹ്റ നഗരസഭ മാനേജർ തരീഫ് ശാക്കിർ അൽ മുതൈരി മേള ഉദ്ഘാടനം ചെയ്തു. ലുലുവിെൻറ രാജ്യത്തെ എല്ലാ ഒൗട്ട്ലെറ്റുകളിലും ഭക്ഷ്യമേള നടക്കുന്നുണ്ട്. മേളയോടനുബന്ധിച്ച് പ്രത്യേക വിലക്കുറവ് ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.
ഭക്ഷ്യപദാർഥങ്ങൾ രുചിച്ച് നോക്കാനുള്ള സൗകര്യവുമുണ്ട്. വിവിധ മത്സരങ്ങളും മത്സര വിജിയികൾക്ക് സമ്മാനവും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 20ന് തുടങ്ങിയ മേള മൊത്തം പത്തു ദിവസമാണ് ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.