കുവൈത്ത് സിറ്റി: മുത്തുക്കുടയും ശിങ്കാരി മേളവും ‘ആന’യുമെല്ലാമായി ആഘോഷപ്പകിട്ടി ൽ ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ് 2020’പ്രമോഷൻ കാമ്പയിന് തുടക്കം. ഇന്ത്യയുടെ സ ാംസ്കാരിക വൈവിധ്യവും തനിമയും വിളിച്ചോതുന്ന വർണപ്പകിട്ടിെൻറ ഉത്സവം തന്നെയാണ് ഒരുക്കിയത്. ഇന്ത്യാ ഗേറ്റും താജ്മഹലും ഉൾപ്പെടെയുള്ള പൈതൃകങ്ങളുടെ മാതൃക കൊത്തിവെച്ചിരിക്കുന്നത് കണ്ടാൽ ആശ്ചര്യപ്പെടും. തലയാട്ടി നടന്നുനീങ്ങുന്ന കുട്ടിയാനയെ കണ്ടാൽ പറയില്ല അത് കലാകാരെൻറ കരവിരുതായിരുന്നുവെന്ന്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൃത്തരൂപങ്ങളും ഇന്ത്യൻ പൈതൃക വസ്ത്രങ്ങളുടെ ഫാഷൻ ഷോയുമെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടി.
മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി നടത്തിയ ‘ഇന്ത്യ ഉത്സവ് 2020’െൻറ ഉദ്ഘാടനച്ചടങ്ങാണ് വർണവൈവിധ്യത്തിെൻറ ഉത്സവപ്പറമ്പായത്. വ്യാഴാഴ്ച വൈകീട്ട് ആറിന് ലുലു അൽ റായ് ഒൗട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ ഉദ്ഘാടനം നിർവഹിച്ചു.
മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഗർബ, ബിഹു നൃത്തങ്ങൾ, പഞ്ചാബി നൃത്തരൂപമായ ബംഗ്ര, ശിങ്കാരിമേളം തുടങ്ങിയവ ചടങ്ങിന് മേളക്കൊഴുപ്പേകി. കാമ്പയിൻ ജനുവരി 28ന് സമാപിക്കും. ഇന്ത്യൻ ഉൽപന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിപുലമായ ശേഖരം രാജ്യത്തെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക ചിഹ്നങ്ങളും പൈതൃകങ്ങളും കൊത്തിവെച്ച കലാരൂപങ്ങൾ ആകർഷകമാണ്. ആഘോഷത്തോടനുബന്ധിച്ച് ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റിലും ഇന്ത്യൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും. തനത് ഭക്ഷ്യഉൽപന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.