കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ അബ്ബാസിയ മദ്റസയിലെ വിദ്യാർഥികൾ ജാബിരിയ്യ ത്വാരിഖ് മ്യൂസിയം സന്ദർശിച്ചു. മ്യൂസിയത്തിലെ കാഴ്ചകൾ വിദ്യാർഥികൾക്ക് പുത്തനനുഭൂതി നൽകി. യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, ഇരുമ്പുകൊണ്ടുണ്ടാക്കിയ വസ്ത്രങ്ങൾ, തോക്കുകൾ, ഗൺ പവർ ബാഗ് എന്നിവയുടെ വലിയൊരു ശേഖരം ഇവിടെ ഉണ്ട്.
പല രാജ്യങ്ങളിലെയും പഴയകാല ആഭരണങ്ങൾ, രാജാക്കന്മാരുടെ വസ്ത്രങ്ങൾ, കിരീടങ്ങൾ, വിവിധ തരം വാദ്യോപകരണങ്ങൾ, ഇന്ത്യയിലെ മുഗൾ കാലഘട്ടത്തിലെ രാജാക്കന്മാരുടെ പാത്രങ്ങൾ, പഴയ കാലത്തെ കൈയെഴുത്ത് ഖുർആൻ കലക്ഷൻ, മരത്തിലും കല്ലിലും മർബിളിലും കൊത്തിവെച്ച അറബി കാലിഗ്രഫി എഴുത്തുകൾ, സ്വർണം, വെള്ളി എന്നിവകൊണ്ട് എഴുതിയ ഖുർആൻ പതിപ്പുകൾ, പഴയകാലത്ത് കഅ്ബയിൽ ഉപയോഗിച്ച കിസ്വ തുടങ്ങി വൈവിധ്യങ്ങളായ വസ്തുക്കൾ മ്യൂസിയത്തിലുണ്ട്. മദ്റസ പ്രിൻസിപ്പൽ അബൂബക്കർ സിദ്ദീഖ് മദനി, ആരിഫ് പുളിക്കൽ എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.