കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്ത് ഇന്ത്യയുടെ 73ാമത് റിപ്പബിക് ദിനാഘോഷവും ഗാന്ധിജിയുടെ 75ാമത് രക്തസാക്ഷി ദിനാചരണവും സംഘടിപ്പിച്ചു. പുഷ്പാർച്ചനക്ക് ശേഷം ഷീബ ടീച്ചർ ഗാന്ധിഭജൻ ആലപിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ബിനു മാസ്റ്റർ അധ്യക്ഷതവഹിച്ചു. സജീവൻ ഒതയോത്ത് ഗാന്ധിസത്തിെൻറയും ഭരണഘടനയുടെയും പ്രസക്തിയെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. സമകാലിക ഇന്ത്യയിലും ലോകത്തും ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തിയും ആവശ്യകതയും ഏറെയാണെന്നും അതു നിലനിർത്താൻ പുതുതലമുറ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. മനോജ് എം. കണ്ടത്തിൽ, ഗാന്ധിയൻ ശ്രീനിവാസൻ പുതുശ്ശേരി, ഹരീഷ് തൃപ്പൂണിത്തുറ, തമ്പാൻ മാസ്റ്റർ, മധുകുമാർ മാഹി, സാബു പൗലോസ്, പ്രജോദ് ഉണ്ണി, എൽദോ ബാബു, ബെക്കൻ ജോസഫ്, ലാക് ജോസ്, ബുധീർ മൊട്ടമ്മൽ, സി.പി. ബിജു പാലക്കാട് എന്നിവർ സംസാരിച്ചു. ജിതേഷ് കണ്ണൂർ സ്വാഗതവും ഹരിലാൽ ആലപ്പുഴ നന്ദിയും പറഞ്ഞു.
ഒ.എൻ.സി.പി ഗാന്ധിജി രക്തസാക്ഷി ദിനാചരണം
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി ഗ്ലോബൽ കമ്മിറ്റി സൂം ആപ്ലിക്കേഷനിലൂടെ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് അധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ.എൻ.സി.പി കുവൈത്ത് പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി മോഡറേറ്ററായി. യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ് രവി കൊമ്മേരി മതേതരത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓൺലൈൻ യോഗത്തിൽ ഒ.എൻ.സി.പി ഭാരവാഹികളായ എഫ്.എം. ഫൈസൽ (ബഹ്റൈൻ കമ്മിറ്റി പ്രസിഡൻറ്), മുഹമ്മദ് ഹനീഫ് (സൗദി കമ്മിറ്റി ഇൻ ചാർജ്), നോയൽ പിേൻറാ (കർണാടക സ്റ്റേറ്റ് കമ്മിറ്റി), ഷതാബ് അൻജും (ബിഹാർ സ്റ്റേറ്റ് കമ്മിറ്റി) ആർ.ടി.എ. ഗഫൂർ (ഖത്തർ കമ്മിറ്റി) എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളെ പ്രതിനിധാനംചെയ്ത് നോബിൾ ജോസ്, ബിജു സ്റ്റീഫൻ, ശ്രീബിൻ ശ്രീനിവാസൻ, മുജീബ് റഹ്മാൻ, ഷാജു നേമ, രമേഷ് തീർഥങ്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒ.എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതവും കുവൈത്ത് ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.