കുവൈത്ത് സിറ്റി: കുവൈത്തി ചിത്രകാരൻ മഹ്മൂദ് അൽ ഖത്താെൻറ വരയിൽ തെളിഞ്ഞത് ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉൗഷ്മള സൗഹൃദം. കോവിഡ് പ്രതിരോധ രംഗത്തെ സഹകരണം ഉൗട്ടിയുറപ്പിക്കാനും പ്രതിസന്ധികാലത്ത് കുവൈത്ത് നൽകിയ സഹായങ്ങൾക്ക് നന്ദി അറിയിക്കാനും ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുരാജ്യങ്ങളുടെയും പതാകയും കുവൈത്ത് ടവറും ചേർത്ത് മനോഹരചിത്രം വരച്ച് അംബാസഡർ സിബി ജോർജിന് കൈമാറിയത്. നേരത്തെ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് അദ്ദേഹം ഇന്ത്യൻ എംബസിക്ക് സമ്മാനിച്ചിരുന്നു.
കുവൈത്തിെൻറ ചരിത്രപരമായ ദീർഘകാല സുഹൃദ് രാജ്യമെന്ന നിലയിൽ ഇന്ത്യയോടുള്ള സ്നേഹമാണ് താൻ ചിത്രത്തിലൂടെ പ്രകടിപ്പിക്കാൻ ശ്രമിച്ചതെന്ന് മഹ്മൂദ് അൽ ഖത്താൻ പ്രതികരിച്ചു. വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.