കുവൈത്ത് സിറ്റി: രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ ശനിയാഴ്ച മുതൽ ആരംഭിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
ജോലികൾ ഈ മാസം ഒമ്പതുവരെ തുടരും. അറ്റകുറ്റപ്പണികൾ നിർദിഷ്ട പ്രദേശങ്ങളിൽ വൈദ്യുതി മുടക്കത്തിന് ഇടയാക്കുമെന്നും അറിയിച്ചു. അറ്റകുറ്റപ്പണികൾ രാവിലെ എട്ടു മണിക്ക് ആരംഭിക്കുമെന്നും നാല് മണിക്കൂർ നീളുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
ജോലിയുടെ സ്വഭാവവും വ്യവസ്ഥകളും അനുസരിച്ച് ഈ കാലയളവ് വ്യത്യാസപ്പെടാം. വൈദ്യുതി മുടക്ക പ്രദേശങ്ങളെയും സമയങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾക്കായി മെയിന്റനൻസ് ഷെഡ്യൂൾ ശ്രദ്ധിക്കാനും ഉപഭോക്താക്കളോട് മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.