കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഫ്താർ നടത്തിയ നൂറുകണക്കിന് സംഘടനകൾക്ക് ഉപകാരപ്രദമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിയ ഭക്ഷണ കിറ്റ്. ഇതുകൂടാതെ എല്ലാ ദിവസവും സംഘടന വളന്റിയർമാരെ ഉപയോഗപ്പെടുത്തിയും മലബാർ ഗോൾഡ് ഇഫ്താർ കിറ്റുകൾ നൽകിവരുന്നു. നോമ്പുതുറക്കുള്ള മീൽസിന് പുറമെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷ്യവിഭവങ്ങൾ അടങ്ങിയ കിറ്റുകളും നൽകിവരുന്നു.
1993ല്‍ സ്ഥാപിതമായതുമുതല്‍ സാമൂഹിക സേവനം തുടരുന്നതായി മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം പറഞ്ഞു. കുവൈത്തില്‍, മഹ്ബൂല, അബുഹലീഫ, ഫഹാഹീല്‍, ഹസ്സാവി, മരുഭൂമി പ്രദേശങ്ങളായ അബ്ദലി, കബ്ദ്, വഫ്റ ഫാംസ് എന്നിവിടങ്ങളിലെ വിവിധ ലേബര്‍ ക്യാമ്പുകള്‍ക്ക് പുറമെ അര്‍ഹരായ നിരവധി നിര്‍ധന കുടുംബങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്കും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ നിർദേശിക്കുന്നവര്‍ക്കും ഇഫ്താര്‍ പൊതികളും ഭക്ഷ്യ കിറ്റുകളും എത്തിക്കുന്നുണ്ട്.
ലാഭത്തിന്റെ നിശ്ചിത ശതമാനം സാമൂഹിക പ്രവർത്തനങ്ങൾക്ക് നീക്കിവെക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വനിത ശാക്തീകരണം, പാര്‍പ്പിട നിർമാണം, പരിസ്ഥിതി സംരക്ഷണം എന്നിവക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.1,20,000 ദീനാർ ഈ വർഷം സി.എസ്.ആര് പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചതായി മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.