കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ സമര സേനാനികൾക്കു ആദരം അർപ്പിച്ചും, സ്വാതന്ത്ര്യത്തിന്റ മൂല്യം പങ്കുവെച്ചും സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ) സ്വാതന്ത്ര്യദിനാഘോഷം. അബ്ബാസിയ എസ്.എം.സി.എ ഹാളിൽ നടന്ന ആഘോഷത്തിൽ അബ്ബാസിയ ഏരിയ സെക്രട്ടറി മാത്യു ഫിലിപ്പ് മാർട്ടിൻ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് സുനിൽ റാപ്പുഴ പതാക ഉയർത്തി. ദേശീയ ഗാനാലാപനം, പതാക ഉയർത്തൽ,സത്യപ്രതിജ്ഞ എന്നിവ നടന്നു. വർണാഭമായ ബലൂണുകളും, ദേശീയ പതാകയും ഉയർത്തിപ്പിടിച്ചാണ് ആഘോഷത്തിൽ പങ്കുചേർന്നത്.
അബ്ബാസിയ ഏരിയ മലയാളം മിഷൻ മലയാളം ക്ലാസ് ഹെഡ്മാസ്റ്റർ റെജിമോൻ ഇടമന,സെൻട്രൽ ട്രഷറർ ജോർജ് തെക്കേൽ , മലയാളം ക്ലാസ് അസി.ഹെഡ്മാസ്റ്റർ രാജേഷ് കൂത്രപ്പള്ളി,അസി.ജന.സെക്രട്ടറി ഡേവിഡ് ആന്റണി, ഏരിയ ജോ.സെക്രട്ടറി ടോമി സിറിയക് എന്നിവർ സംസാരിച്ചു. ബാൽദീപ്തി കോ ഓർഡിനേറ്റർ അനീഷ് ഫിലിപ്പ് ആങ്കറിങ് നിർവഹിച്ചു.
സ്വാതന്ത്ര്യ സമര ചരിത്രവും, ഇന്ത്യയുടെ വളർച്ചയും, രാജ്യത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ആഘോഷത്തിൽ ഉണർത്തി. മധുരം പങ്കുവെച്ചും ആശംസ സന്ദേശങ്ങൾ കൈമാറിയും ആഘോഷം മനോഹരമാക്കി.
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് മാർത്തോമ യുവജനസഖ്യം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സാജൻ ജോർജ്ജ് ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജോവിറ്റ ആൻ ജെറിൻ, ഏഞ്ചൽ മരിയ ബിജു, മിഷേൽ തോമസ്, സെറിൻ ഏബ്രഹാം എന്നിവർ സംസാരിച്ചു. ലിയോ സാം ചാക്കോ, ലിനു സാമുവൽ, ലിയാ സാം, ലിബു ജോസഫ് എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി.
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി സംഘടന ടെക്സാസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അബ്ബാസിയ ആർട്ട് സർക്കിള്‍ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്കട്ടറി ജോർജ് സ്വാഗതം പറഞ്ഞു. ആഡ്വൈസറി ബോർഡ് അംഗം ജയകുമാർ സംസാരിച്ചു. ആഘോഷ ഭാഗമായി മധുര വിതരണവും നടത്തി. ജോയിന്റ് ട്രഷറർ രതീഷ് വർക്കല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.