കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്തക്കേസിൽ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചു. ഒരു സ്വദേശി പൗരനും മൂന്ന് ഇന്ത്യക്കാര്‍ക്കും നാല് ഈജിപ്തുകാര്‍ക്കുമാണ് കോടതി കടുത്ത നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്.
ഏഴുപേരിൽ നിന്നും 300 ദീനാർ വീതം ജാമ്യത്തുക ഈടാക്കാനും ജഡ്ജി ഉത്തരവിട്ടു. അപകടത്തിനു പിറകെ അറസ്റ്റിലായ എഴുപേരും തടങ്കലിലായിരുന്നു. ഇവർക്കെതിരെ നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിചാരണ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.
ജൂൺ 12നാണ് മൻഗഫിലെ എന്‍.ബി.ടി.സിയിലേയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപടർന്നത്. ദുരന്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേര്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.