ശുവൈഖ്​ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തം

ശുവൈഖ്​ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

കുവൈത്ത്​ സിറ്റി: ശുവൈഖ്​ വ്യവസായ മേഖലയിൽ സൂഖ്​ അൽ മീറയിൽ വൻ തീപിടിത്തം. ബുധനാഴ്​ച രാവിലെ ആറിനു​ മുമ്പാണ്​ അപകടമെന്ന്​ അഗ്​നിശമനസേന പൊതുജന സമ്പർക്ക വിഭാഗം അറിയിച്ചു. ശുഹദ, അർദിയ, മദീന, സാൽമിയ, ഇസ്നാദ് എന്നിവിടങ്ങളിൽനിന്ന് ആറ്​ യൂനിറ്റ്​ അഗ്​നിശമന സേന പെ​െട്ടന്ന്​ സംഭവസ്ഥലത്ത്​ എത്തിയതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.

3000 ചതുരശ്ര മീറ്റർ വ്യാപ്​തിയിൽ തീപടർന്നെങ്കിലും അഗ്​നിശമന സേനാംഗങ്ങൾ ഏറെ പണിപ്പെട്ട്​ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിനിടെ കാണാതായ ഒരാൾക്കായി തിരച്ചിൽ നടത്തുന്നു. അഗ്​നിശമന വകുപ്പ്​ മേധാവി മേജർ ജനറൽ ഖാലിദ്​ അൽ മിക്​റാദ്​, മേജർ ജനറൽ ജമാൽ അൽ ബുലൈഹിസ്​, മേജർ ജനറൽ ഖാലിദ്​ അബ്​ദുല്ല ഫഹദ്​ തുടങ്ങി ഉന്നതർ സംഭവ സ്ഥലം സന്ദർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.