കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിൽ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് പാലക്കാട് നിവാസികളുടെ സംഘടനയായ പൽപക് (പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത്) അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മംഗഫ് സൂപ്പർ മെട്രോയിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. നിരവധി പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി. മുഴുവൻ പൽപക് അംഗങ്ങൾക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫാമിലി ക്ലബ് ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭ്യമാക്കുമെന്നും എല്ലാ സെന്ററുകളിലും ഇതുവഴി പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു. കുവൈത്തിലെ പ്രവാസികൾക്ക് ഉപകാരപ്രദമായ രീതിയിൽ സേവനങ്ങൾ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. മെട്രോയുടെ സൂപ്പർ മെട്രോ സാൽമിയ ബ്രാഞ്ചിൽ ഡേ കെയർ സർജറി പ്രൊസീജിയറുകൾക്ക് പ്രത്യേക ഡിസ്കൗണ്ടും മറ്റു ബ്രാഞ്ചുകളിൽ വിവിധ സ്പെഷൽ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
എം.ആർ.ഐ, സി.ടി പരിശോധനകളും ട്രെഡ്മിൽ, എക്കോ കാർഡിയോഗ്രാം സംവിധാനങ്ങളും പ്രത്യേക ഓഫറുകളോടെ ഫർവാനിയ, സാൽമിയ എന്നീ ബ്രാഞ്ചുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.