കുവൈത്ത് സിറ്റി: അധ്യാപകരോട് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ വൈറസ് വകഭേദത്തിൽനിന്ന് പ്രതിരോധം ലക്ഷ്യമാക്കിയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ പ്രധാനമാണെന്നും ഇപ്പോൾ തിരക്കില്ലാതെ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാൻ അവസരമുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാർക്ക് നേരത്തെ ആദ്യഘട്ട വാക്സിൻ നൽകിയിട്ടുള്ളതിനാൽ മിക്കവർക്കും ഇപ്പോൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്ന സമയപരിധി ആയിട്ടുണ്ട്. വൈറസ് വ്യാപനമുണ്ടായില്ലെങ്കിൽ അടുത്ത സെമസ്റ്റർ മുതൽ പൂർണ തോതിൽ സ്കൂളുകൾ പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.