കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രതിരോധ മന്ത്രാലയം കുവൈത്ത് ടവറിന് സമീപം പ്രദർശനം സംഘടിപ്പിച്ചു. അണ്ടർ സെക്രട്ടറി ശൈഖ് ഡോ. അബ്ദുല്ല മിശ്അൽ അസ്സബാഹ് തിങ്കളാഴ്ച പ്രദർശനം സന്ദർശിച്ചു. എക്സിബിഷനിൽ പങ്കെടുക്കുന്ന സൈനിക യൂനിറ്റുകളും സെക്ടറുകളും അദ്ദേഹം സന്ദർശിച്ചു.
എക്സിബിഷനിൽ പങ്കെടുത്തവർ വിവിധ ആയുധങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാർക്കും പിന്തുണച്ച സ്ഥാപനങ്ങൾക്കും എക്സിബിഷന്റെ സംഘാടകർക്കും അണ്ടർ സെക്രട്ടറി നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.