കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ഏരിയകളിലെയും മോഡൽ ഹൗസിങ് ഡിസ്ട്രിക്ടുകളിലെയും പാർക്കുകളിൽ താൽക്കാലിക വാണിജ്യമേളകൾക്ക് അനുമതി നൽകരുതെന്ന് ആഭ്യന്തര മന്ത്രാലയം മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് മുനിസിപ്പാലിറ്റിക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. എല്ലാ ഗവർണറേറ്റുകളിലെയും മുനിസിപ്പാലിറ്റി ശാഖകളിലെ ശുചിത്വ വിഭാഗങ്ങളിലേക്ക് സർക്കുലർ അയച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക്, വഴക്കും സംഘർഷങ്ങളും സമീപത്ത് താമസിക്കുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, പൂന്തോട്ടങ്ങളും മരങ്ങളും നശിപ്പിക്കുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം മുനിസിപ്പാലിറ്റിയോട് താൽക്കാലിക വാണിജ്യമേളകൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.