കുവൈത്ത് സിറ്റി: കുവൈത്തിൽ മാധ്യമ സ്വാതന്ത്ര്യവും മാധ്യമപ്രവർത്തകരുടെ അവകാശങ്ങളും ഉറപ്പുവരുത്തുമെന്ന് വാർത്തവിനിമയ മന്ത്രാലയം വ്യക്തമാക്കി. െഎക്യരാഷ്ട്ര സഭയുടെ ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഉപമന്ത്രി മുനീറ അൽ ഹുവൈദി പ്രസ്താവന പുറപ്പെടുവിച്ചത്.
അടുത്തിടെ 400 ഒാൺലൈൻ പത്രങ്ങൾക്ക് ലൈസൻസ് നൽകിയതായും നിലവിലുള്ള പത്രം, ടെലിവിഷൻ, ഒാൺലൈൻ മാധ്യമങ്ങൾ എന്നിവയുമായി ആരോഗ്യകരമായ മത്സരത്തോടെ ഇവർക്ക് പ്രവർത്തിക്കാമെന്നും അവർ പറഞ്ഞു. മാധ്യമരംഗം രാജ്യത്ത് വികസിച്ചുവരുകയാണ്.കോവിഡ് മഹാമാരിക്കാലത്ത് ഉൾപ്പെടെ ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്നതിൽ അംഗീകൃത മാധ്യമങ്ങളുടെ പങ്ക് വലുതാണെന്ന് അവർ കൂട്ടിച്ചേർത്തു.
മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് 'റിപ്പോർേട്ടഴ്സ് വിത്തൗട്ട് ബോർഡേഴ്സ്'എന്ന സംഘടനയുടെ 2021ലെ റിപ്പോർട്ട് അനുസരിച്ച് മാധ്യമ സ്വാതന്ത്ര്യത്തിെൻറ കാര്യത്തിൽ ഗൾഫിൽ മുന്നിൽ കുവൈത്ത് ആണ്. ഗൾഫിൽ ഖത്തർ രണ്ടാമതും യു.എ.ഇ മൂന്നാമതും ഒമാൻ നാലാമതും ബഹ്റൈൻ അഞ്ചാമതും സൗദി ആറാമതുമാണ്. ആഗോള തലത്തിൽ കുവൈത്തിെൻറ റാങ്ക് 105 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.