കുവൈത്ത് സിറ്റി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനു സഹായിക്കുന്ന കമ്പനി, വർക്ക് ഷോപ്പുകൾ എന്നിവിടങ്ങളിൽ പരിശോധന തുടരുന്നു. എക്സ്ഹോസ്റ്റുകൾ ഉപയോഗിച്ച് വാഹനങ്ങൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഇടങ്ങളിൽ കഴിഞ്ഞ ദിവസവും അധികൃതരെത്തി നടപടികളെടുത്തു. ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
വാഹനങ്ങളിൽ നിലവിലുള്ള എക്സ്ഹോസ്റ്റ് സംവിധാനങ്ങളിൽ അമിത ശബ്ദത്തിനിടയാകുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. ഇത്തരം സഹായങ്ങൾ ചെയ്യുന്ന കമ്പനികൾ അടച്ചുപൂട്ടുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിറകെ വ്യാപക പരിശോധന ആരംഭിക്കുകയും ചില വർക്ക്ഷോപ്പുകൾക്കെതിരെ നടപടി എടുക്കുകയും ഉണ്ടായി. ഇതിന്റെ തുടർച്ചയാണ് നിലവിലുള്ള പരിശോധനകൾ. സൈലൻസറുകൾ മാറ്റുന്നത് വാഹന രജിസ്ട്രേഷൻ ലംഘനമായതിനാൽ വാഹനയുടമക്ക് പിഴയും ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.