കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായവുമായി കുവൈത്ത്. 130 ടെന്റുകളും നാല് ആംബുലൻസുകളും ഉൾപ്പെടെയുള്ള 40 ടൺ വിവിധ സാമഗ്രികളുമായി കുവൈത്ത് സഹായവിമാനം ഈജിപ്തിലെ അൽ അരിഷിലെത്തി. ഇതോടെ ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി കുവൈത്ത് അയച്ച വിമാനങ്ങളുടെ എണ്ണം 36 ആയി. റഫ ക്രോങ് ബോർഡറിന് സമീപമുള്ള അൽ അരിഷ് വിമാനത്താവളത്തിൽ നിന്ന് സഹായം ഈജിപ്ഷ്യൻ റെഡ് ക്രസന്റിന് കൈമാറും.
തുടർന്ന് ഫലസ്തീനിയൻ റെഡ് ക്രസന്റ് വഴി ഗസ്സയിൽ വിതരണം ചെയ്യുമെന്ന് കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് ഡെപ്യൂട്ടി ഡയറക്ടർ ഒമർ അൽ തുവൈനി പറഞ്ഞു. കുവൈത്ത് എയർ ബ്രിഡ്ജിനുള്ളിലെ സൊസൈറ്റിയുടെ പതിനൊന്നാമത്തെ വിമാനമാണ് വ്യാഴാഴ്ച പുറപ്പെട്ടത്. ഇതുവരെ 290 ടൺ മാനുഷിക സഹായവും 165 ടൺ മെഡിക്കൽ സപ്ലൈയും 31 ആംബുലൻസുകൾ, മാവ്, ഈത്തപ്പഴം, ടിന്നിലടച്ച ഭക്ഷണം, ഷെൽട്ടറുകൾ എന്നിവ സൊസൈറ്റി വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ഒരു ബാച്ച് സഹായങ്ങൾ അയച്ചതായും വരാനിരിക്കുന്ന വിമാനങ്ങളിൽ തുടർന്നും അയക്കുമെന്നും കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റീസ് യൂനിയൻ മേധാവി ഡോ.നാസർ അൽ അജ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.