കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്താൻ നീക്കം. ഇതുമായി ബന്ധപ്പെട്ട കരടുനിയമം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ചർച്ച ചെയ്തു. ശിക്ഷ കടുപ്പിച്ചാൽ നിയമലംഘനങ്ങൾ കുറയുകയും അതുവഴി അപകടങ്ങളും കുറയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും മറ്റു ഗതാഗത നിയമലംഘങ്ങളുമാണ് മിക്കവാറും അപകടങ്ങൾക്കിടയാക്കുന്നതെന്നാണ് ഗതാഗത വകുപ്പിെൻറ വിലയിരുത്തൽ.
നേരത്തെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷ 50 ദീനാർ പിഴയിൽനിന്ന് 100 ദീനാറായി ഉയർത്തിയതും വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും അപകടങ്ങൾ കുറക്കാൻ കാരണമായിട്ടുണ്ട്. ജനസംഖ്യയും വാഹനങ്ങളും വർധിച്ചിട്ടും അപകടങ്ങളിലെ മരണനിരക്ക് കുറഞ്ഞുവരുന്നു. സീറ്റ് ബെൽറ്റ് കർശനമാക്കിയതുൾപ്പെടെ കാര്യങ്ങൾ ഫലപ്രദമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മരണത്തിന് സാധ്യതയുണ്ടായിരുന്ന കേസുകൾ പരിക്കിൽ ഒതുങ്ങാൻ ഇത് വഴിയൊരുക്കി. ഗതാഗത നിയമം പാലിക്കുന്നതിനെ ആളുകൾ ഗൗരവത്തിലെടുക്കുന്ന വിധത്തിൽ പിഴകൾ കുത്തനെ വർധിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.