കുവൈത്ത് സിറ്റി: കുവൈത്തി പൗരനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ അസംബ്ലി അംഗങ്ങള്‍. സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്തണമെന്നും യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ഡോ.ഹസൻ ജോഹർ, മുഹന്നദ് അൽ സയർ, ഡോ. അബ്ദുൽകരീം അൽ കന്ദരി, ഡോ.അബ്ദുൽ അസീസ് അൽ സഖാബി, അബ്ദുല്ല അൽ മുദാഫ് എന്നീ എം.പിമാർ ആവശ്യപ്പെട്ടു. ഭരണഘടനയുടെ 31-ാം അനുച്ഛേദം പ്രകാരം പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് എം.പിമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കുവൈത്തിയെ സുരക്ഷ അധികാരികള്‍ അറസ്റ്റു ചെയ്തതായ ആരോപണം ഉയർന്നത്. സംഭവം നേരത്തെ എം.പി മർസൂഖ് അൽ ഗാനിം പ്രതിരോധ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. വിഷയത്തില്‍ പ്രതിരോധ മന്ത്രി ശൈഖ് അഹമദ് ഫഹദ് അസ്സബാഹ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.