കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി 50 വിദേശി ജീവനക്കാരെ പിരിച്ചുവിടുന്നു. സ്വദേശിവത്കരണ നയത്തിെൻറ ഭാഗമായി സിവിൽ സർവിസ് കമീഷെൻറ നിർദേശം അനുസരിച്ചാണ് നടപടി. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
എക്സിക്യൂട്ടിവ് തസ്തികയിലുള്ളവരെയാണ് ഒഴിവാക്കുന്നത്. അഡ്മിനിസ്ട്രേഷൻ, ടെക്നിക്കൽ, എൻജിനീയറിങ്, സർവിസ് മേഖലയിൽ 100 ശതമാനം സ്വദേശിവത്കരണം പരമാവധി വേഗത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം.
ഡിജിറ്റൽവത്കരണത്തിലൂടെ ഒഴിവാക്കാൻ കഴിയുന്ന തസ്തികകളിൽനിന്ന് വിദേശികളെ നീക്കും. കുവൈത്തികൾ താൽപര്യപ്പെടുന്ന തസ്തികകളിലും വിദേശികളെ ഒഴിവാക്കും. ഡിജിറ്റൽ ജോലികൾക്ക് പുതുതായി ജോലിക്കാരെ നിയമിക്കേണ്ടി വരുേമ്പാൾ സ്വദേശികൾക്ക് മുൻഗണന നൽകും.മാന്വൽ ആയി ജോലി ചെയ്തിരുന്ന സ്വദേശികളെ പരിശീലനം നൽകി ഡിജിറ്റൽ ജോലിക്ക് നിയോഗിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.