മു​ര്‍ഗാ​ബ് പ്രീ​മി​യ​ര്‍ ലീ​ഗ്‌: ത​സ്മി​യ ക്രി​ക്ക​റ്റ് ടീം ​ജേ​താ​ക്ക​ൾ

കു​വൈ​​ത്ത് സി​​റ്റി: മു​ര്‍ഗാ​ബ് പ്രീ​മി​യ​ര്‍ ലീ​ഗ്‌ ​സം​ഘ​​ടി​​പ്പി​​ച്ച മൂ​ന്നാം സീ​സ​ൺ ക്രി​​ക്ക​​റ്റ് ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ ത​സ്മി​യ ക്രി​ക്ക​റ്റ് ടീം ​ജേ​താ​ക്ക​ൾ. ഫൈ​​ന​​ലി​​ൽ ലു​​ലു​​മ​​ണി ക്രി​ക്ക​റ്റ് ടീ​മി​നെ കീ​ഴ​ട​ക്കി​യാ​ണ് വി​ജ​യം. മു​ര്‍ഗാ​ബ് മും​ബൈ ഗ്രൗ​ണ്ടി​ല്‍ ന​​ട​​ന്ന മ​​ത്സ​​രം കാ​​ണാ​​ൻ നി​​ര​​വ​​ധി ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളു​മെ​ത്തി.

ലു​​ലു​​മ​​ണി ​ഭാ​​ര​​വാ​​ഹി​​ക​​ളും മു​ര്‍ഗാ​ബ് പ്രീ​മി​യ​ര്‍ ലീ​ഗ്‌ ഭാ​​ര​​വാ​​ഹി​​ക​​ളും വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. ക​മാ​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍, വ​സീം കിം ​സി​റ്റി, പ​ങ്ക​ജ്, സി​ബി​ന്‍, ഷ​ബീ​​ർ എ​ന്നി​വ​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി. മു​ദ​സി​ര്‍ ശൈ​ഖാ​ണ് ഫൈ​ന​ലി​ലെ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്. റ​ഫീ​ഖി​നെ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യും ബെ​സ്റ്റ് ബൗ​ള​റാ​യി ഷ​ഹ​സാ​ദ് ലാ​ലു​വി​നെ​യും തി​രി​ഞ്ഞെ​ടു​ത്തു. അ​ടു​ത്ത സീ​സ​ൺ റ​മ​ദാ​ന് ശേ​ഷം ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - Murgab Premier League Update: Tasmania Cricket Team Emerges as Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.