സോമാ​ലി​യ കാ​ർ ബോം​ബ് സ്ഫോ​ട​നം: കു​വൈ​ത്ത് അ​പ​ല​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: സോ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ൽ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കു​ക​ൾ​ക്കും ഇ​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ സൊ​മാ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ ശൈ​ഖ് മു​ഹ​മ്മ​ദി​ന് അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ചു.

സോ​മാ​ലി​യ​ൻ സ​ർ​ക്കാ​റി​നെ​യും ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ​യും സ​ന്ദേ​ശ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. ത​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും എ​തി​രാ​യ ഭീ​ഷ​ണി​ക​ളെ ചെ​റു​ക്കു​ന്ന​തി​ൽ സോ​മാ​ലി​യ​ൻ സ​ർ​ക്കാ​റി​നോ​ടും ജ​ന​ങ്ങ​ളോ​ടും കു​വൈ​ത്തി​ന്‍റെ അ​ച​ഞ്ച​ല​മാ​യ ഐ​ക്യ​ദാ​ർ​ഢ്യം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സോ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ലെ ഒ​രു ക​ഫേ​ക്ക് പു​റ​ത്ത് കാ​ർ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഒ​മ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Somalia car bomb blast: Kuwait condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.