കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ അടുത്തപടി ഞായറാഴ്ച മുതൽ പ്രാബല്യത്തിലായി. മ്യൂസിയങ്ങളും കൾച്ചറൽ സെൻററുകളും തുറന്നുപ്രവർത്തനമാരംഭിച്ചു.
ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രവേശന കവാടങ്ങളിൽ പരിശോധനയുണ്ട്. ശരീര താപനില പരിശോധിച്ചാണ് സന്ദർശകരെ അകത്തേക്ക് കടത്തിവിടുന്നത്.സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണ്. ആദ്യ ദിവസം വലിയ തിരക്ക് അനുഭവപ്പെട്ടില്ല.
കോവിഡ് എമർജൻസി കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും തുറക്കാൻ അനുവദിച്ചത്. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നുവെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രിസഭ അഭ്യർഥിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ നീക്കി രാജ്യം സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് കോവിഡ് കേസുകൾ കൂടുതലാണ്.ജാഗ്രത ശക്തമാക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണിത് വിരൽ ചൂണ്ടുന്നത്. ഭൂരിഭാഗം പേരും വാക്സിൻ എടുക്കുന്നതോടെ സമൂഹത്തിനാകെ കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്നും സെപ്റ്റംബറോടെ ഇൗ നില കൈവരിക്കാൻ കഴിയുമെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. വാക്സിനേഷൻ ത്വരിതഗതിയിൽ പുരോഗമിക്കുന്നുണ്ട്. അതോടെ പൂർണതോതിൽ സാധാരണ ജീവിതത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാൻ കഴിഞ്ഞേക്കും.ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ക്രമാനുഗതമായി ലഘൂകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.