കുവൈത്ത് സിറ്റി: രാജ്യം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുേമ്പാൾ കുവൈത്തി വീടുകൾ ദേശീ യപതാക അലങ്കരിച്ചും വർണവെളിച്ചം വിതറിയും ഭംഗിയാക്കി. കുവൈത്തി പാർപ്പിട സമുച്ചയ ങ്ങൾക്കരികിലൂടെ ഇക്കാലത്ത് യാത്ര കൺകുളിർമയേകുന്നതാണ്. വീടിെൻറയത്ര ഉയരമുള്ള കൂറ്റൻ പതാകകൾ പലയിടത്തും തുക്കിയതായി കാണാം. ദേശീയ പതാകയുടെ നിറങ്ങളിൽ ലൈറ്റുകൾ തെളിയുന്നത് രസമുള്ള രാത്രിക്കാഴ്ചയാണ്. ഫെബ്രുവരി തുടക്കം മുതലേ കുവൈത്തികൾ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്. ദേശീയ, വിമോചന ദിനങ്ങൾ ആഘോഷിക്കുന്ന ഫെബ്രുവരി 25, 26 തീയതികൾ ആവുേമ്പാഴേക്ക് ഇത് പാരമ്യത്തിലെത്തും. നിരത്തുകളിലോടുന്ന വാഹനങ്ങളും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ രാജ്യനിവാസികളായ വിദേശികളും പിറകിലല്ല.
അന്നം തരുന്ന നാടിനോടുള്ള നന്ദി സൂചകമായി വിദേശികളും വാഹനങ്ങളിൽ കുവൈത്ത് പതാകയണിയിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലും ദേശീയ ദിനാഘോഷത്തിെൻറ പൊലിമ കാണാം. കുവൈത്തി പതാകകൾ അലങ്കരിച്ചതിന് പുറമെ ആകർഷകമായി ഒാഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനറാലികളും കലാപരിപാടികളുമെല്ലാമായി വരുംദിവസങ്ങൾ കുവൈത്തിെൻറ തെരുവുകളും പൊതുയിടങ്ങളും ആഘോഷത്തിമിർപ്പിന് വേദിയാവും. അതിനിടെ, ആഘോഷങ്ങൾ അതിരുവിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദേശീയ-വിമോചന ദിനാഘോഷ ഭാഗമായി വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കുമെതിരെ വെള്ളവും ഫോം സ്പ്രേയും തെറിപ്പിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്തിെൻറ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ സംഗതികളിൽനിന്ന് വിട്ടുനിൽക്കുക, മറ്റുള്ളവർക്ക് തടസ്സമാകുന്ന തരത്തിൽ റോഡുകളിൽ സംഘടിതമായി നീങ്ങുന്നത് ഒഴിവാക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ചുപ്രവർത്തിക്കുക, അമിതവേഗത്തിൽ വാഹനമോടിക്കാതിരിക്കുകയും ട്രാഫിക് നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക, സന്തോഷവും ആഘോഷവും പരിധിവിടാതിരിക്കുക, കുട്ടികളെ പാതയോരങ്ങളിൽ ഒറ്റക്ക് നിർത്തുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.