കുവൈത്ത് സിറ്റി: ജഹ്റയിലെ പ്രകൃതി സംരക്ഷണ കേന്ദ്രം ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ക ണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) എന്ന സംഘടനയില്‍ രജിസ്റ്റര്‍ ചെയ്തതായി പ്ര കൃതി സംരക്ഷണ വകുപ്പ് അറിയിച്ചു. സ്വിറ്റ്സര്‍ലൻഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രകൃതിസംരക്ഷണ സംഘടനയാണ് ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍.
ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള പ്രകൃതിസംരക്ഷണ കേന്ദ്രങ്ങള്‍ ഇവരുടെ സംഘടനക്കുകീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുവൈത്തില്‍നിന്നു ആദ്യമായിട്ടാണ് ഒരു കേന്ദ്രം സംഘടനയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. വരും വര്‍ഷങ്ങളില്‍ ബാക്കിയുള്ള സ്ഥലങ്ങളും രജിസ്റ്റര്‍ ചെയ്യുമെന്നു അധികൃതര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്തതുമൂലം സംഘടനയുടെ ഭാഗത്തുനിന്നു സഹായങ്ങളും ഫണ്ടുകളും ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.