കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാലാവസ്ഥയുടെ പുതിയ ഘട്ടം ആരംഭിച്ചതായി പ്രമുഖ ഗോളനിരീക്ഷകൻ ആദിൽ അൽ മർസൂഖ്. 40 ദിവസം നീണ്ടുനിൽക്കുന്ന ‘അൽ ഖല്ലാഖ്’ എന്ന ഘട്ടമാണ് ആരംഭിച്ചത്. വാതിലുകൾ അടഞ്ഞുപോകുന്ന തരത്തിൽ ശക്തമായ കാറ്റടിക്കുമെന്നതിനാലാണ് ഈ പ്രതിഭാസത്തിന് അൽ ഖല്ലാഖ് എന്ന പേരുവരാൻ കാരണം. പകലിൽ ശക്തമായ പൊടിക്കാറ്റും രാത്രിയിൽ നേരിയ ശമനവും തോന്നുന്ന ഈ ഘട്ടം സാധാരണഗതിയിൽ ജൂൺ 10 വരെ തുടരും. ഈ കാലത്ത് ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും കാറ്റിെൻറ ശക്തിയിൽ നിയന്ത്രണം നഷ്ടപ്പെടുമെന്ന കാരണത്താൽ കപ്പൽ ഗതാഗതം നിർത്താറാണ് പതിവ്. കുവൈത്തുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയായിരിക്കും ഈ സമയത്ത് അനുഭവപ്പെടുക. അന്തരീക്ഷ ഈഷ്മാവ് കൂടിയും കുറഞ്ഞും കൊണ്ടിരിക്കും. ഈ ദിനങ്ങളിൽ പകൽ സമയത്തെ കൂടിയ ചൂട് 42 ഡിഗ്രിവരെ ഉയർന്നേക്കാം.
കാറ്റിെൻറ ശക്തിയിൽ തിരമാലകൾ പരിധിവിട്ട് ഉയരുന്നതിനാൽ കടലിൽ മത്സ്യബന്ധനത്തിനും മറ്റും പോകുന്നവർ ജാഗ്രത കൈക്കൊള്ളണമെന്ന് ആദിൽ മർസൂഖ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.