കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അബ്ബാസിയ മേഖല സമ്മേളനം ഐജാസ് അഹമ്മദ് നഗറിൽ (പാകിസ്താൻ സ്കൂൾ അബ്ബാസിയ) നടന്നു. മേഖല പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം ആർ. നാഗനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലയിലെ 22 യൂനിറ്റുകളെ പ്രതിനിധാനംചെയ്തും മേഖല കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 239 പ്രതിനിധികൾ പങ്കെടുത്തു. മേഖല എക്സിക്യൂട്ടിവ് അംഗം ഷംല ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി ഹരിരാജ് പ്രവർത്തന റിപ്പോർട്ടും കല കുവൈത്ത് പ്രസിഡന്റ് ജെ. സജി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സജി തോമസ് മാത്യു, തോമസ് വർഗീസ്, രാജലക്ഷ്മി ശൈമേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
അബ്ബാസിയ മേഖല കമ്മിറ്റി പ്രസിഡന്റായി ഉണ്ണി മാമർ, സെക്രട്ടറിയായി കെ.വി. നവീൻ എന്നിവരടങ്ങുന്ന 15 എക്സിക്യൂട്ടിവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. വാർഷിക സമ്മേളന പ്രതിനിധികളായി 107 പേരെയും തിരഞ്ഞെടുത്തു. ജിജി രമേശ്, ഉണ്ണി മാമർ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും പി.പി. സജീവ, ദിപി സുനിൽ, കൃഷ്ണ മേലേത്ത് എന്നിവർ മിനിറ്റ്സ് കമ്മിറ്റിയുടെയും തസ്നിം മന്നിൽ, മനോജ് കുമാർ, മനോജ് മാത്യു എന്നിവർ പ്രമേയ കമ്മിറ്റിയുടെയും റോബർട്ട്, അശോകൻ കൂവ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു.
കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ്, വൈസ് പ്രസിഡന്റ് ശൈമേഷ്, ജോയന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം റിച്ചി ജോർജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സി.കെ. നൗഷാദ്, ഷിനി റോബർട്ട് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി.വി. ശ്രീജിത്ത് സ്വാഗതവും അബ്ബാസിയ മേഖല പുതിയ സെക്രട്ടറി കെ.വി. നവീൻ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.