കുവൈത്ത് സിറ്റി: കുവൈത്തിലെ രണ്ടു ഗവർണറേറ്റുകളിൽ ഡ്രൈവിങ് ലൈസൻസിനായുള്ള പരിശോധനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. മുബാറക് അൽ കബീർ, ഫർവാനിയ ഗവർണറേറ്റുകളിലാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചത്. ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് കേന്ദ്രങ്ങൾ ഉദ്‌ഘാടനം ചെയ്തു.
രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ഡ്രൈവിങ് പരീക്ഷകേന്ദ്രങ്ങൾ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി ഗതാഗത വകുപ്പ് മേധാവി പറഞ്ഞു. രാജ്യത്തെ പുതിയ റോഡുകളുടെയും റിങ് റോഡുകളുടെയും സാഹചര്യങ്ങൾക്കനുസരിച്ചാണ് ടെസ്റ്റിങ് ട്രാക്കുകൾ സംവിധാനിച്ചിട്ടുള്ളത്.
തിയറി പരീക്ഷകളും കുറ്റമറ്റ രീതിയിൽ ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് ഫവാസ് അൽ ഖാലിദ്, ഫർവാനിയ ഗവർണറേറ്റ് ടെസ്റ്റ് തലവൻ ബ്രിഗേഡിയർ ജനറൽ ഹമ്മൂദ് അൽ റൗദാൻ, മുബാറക് അൽ കബീർ പരീക്ഷ വിഭാഗം മേധാവി സീനിയർ, കേണൽ നജ അൽ അജ്മി, ഹവല്ലി ടെസ്റ്റ് തലവൻ കേണൽ ശൈഖ് നവാഫ് അസ്സബാഹ് എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.