കുവൈത്ത് സിറ്റി: പുതിയ അന്താഷ്ട്ര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ കൂടിക്കാഴ്ച നടത്തി. യോഗത്തിൽ നിർമാണ പുരോഗതികൾ മന്ത്രി വിലയിരുത്തി. രാജ്യത്തെ വ്യോമഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതിന്റേയും സിവിൽ ഏവിയേഷനിൽ ഉയർന്ന അന്താരാഷ്ട്ര നിലവാരം സ്വീകരിക്കേണ്ടതിന്റേയും ആവശ്യകത മന്ത്രി വ്യക്തമാക്കി.
ഗവൺമെന്റ് പെർഫോമൻസ് ഫോളോഅപ്പ് ഏജൻസി പ്രതിനിധിയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ആക്ടിങ് ഡയറക്ടർ ജനറലുമായ ദുഐജ് ഖലഫ് അൽ ഒതൈബി ടെർമിനൽ പദ്ധതിയുടെ പുരോഗതി വിശദമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കേണ്ടതിന്റേയും കരാറിന്റേ ഷെഡ്യൂൾ പാലിക്കേണ്ടതിന്റേയും അടിയന്തര ആവശ്യകത ഡോ. അൽ മഷാൻ ഊന്നിപ്പറഞ്ഞു. പുതിയ ടെർമിനൽ യാത്രക്കാരുടെ സൗകര്യം കൂട്ടാനും വിമാന സർവിസുകളിൽ പ്രതീക്ഷിക്കുന്ന വർധനകൾ നിറവേറ്റുന്നതിനുള്ള ശേഷി വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.
സിവിൽ ഏവിയേഷൻ മേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനുമുള്ള പ്രധാന പദ്ധതിയാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡുകളും പ്രവേശനമാർഗവും യോഗം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.