കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമ്പതു ലക്ഷത്തിലധികം പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തു. Nine lakh people were vaccinated against the virusവിദേശികളും സ്വദേശികളും ഉൾപ്പെടെ രാജ്യനിവാസികൾ വാക്സിൻ രജിസ്ട്രേഷന് മുന്നോട്ടുവരണമെന്നും ഭൂരിഭാഗം പേരും കുത്തിവെപ്പ് എടുക്കുന്നതിലൂടെ മാത്രമേ കോവിഡ് മഹാമാരിയെ തുരത്താൻ കഴിയുകയുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ കൂടുതലും പ്രതിരോധ കുത്തിവെപ്പെടുക്കാത്ത വിദേശികളാണ്. കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തവരിൽ 65 വയസ്സിനു മുകളിലുള്ളവരുടെ കുത്തിവെപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പ്രായം കൂടിയവരെയാണ് മുൻഗണന പട്ടികയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത്. ബാക്കിയുള്ളക്ക് മുൻഗണന പട്ടിക അനുസരിച്ച് വാക്സിൻ നൽകിക്കൊണ്ടിരിക്കുകയാണ്. പരമാവധി പേർക്ക് പെെട്ടന്ന് കോവിഡ് വാക്സിൻ നൽകാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്. വാക്സിൻക്ഷാമം ഒരു പരിധിവരെ പരിഹരിക്കപ്പെട്ടതോടെ കൂടുതൽ കേന്ദ്രങ്ങൾ തുറന്ന് കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനാണ് നീക്കം. സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.