കു​വൈ​ത്ത്-​ഒ​മാ​ൻ ക​മ്മി​റ്റി​യു​ടെ യോ​ഗം

ഒ​മ്പ​ത് ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു; കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും-​ഒ​മാ​നും

കു​വൈ​ത്ത് സി​റ്റി: പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് കു​വൈ​ത്തും ഒ​മാ​നും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഒ​മ്പ​ത് ധാ​ര​ണ​പ​ത്ര​ങ്ങ​ളും (എം.​ഒ.​യു) എ​ക്‌​സി​ക്യൂ​ട്ടി​വ് പ്രോ​ഗ്രാ​മു​ക​ളും ഇ​രു​​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു. കു​വൈ​ത്തി​ൽ ന​ട​ന്ന കു​വൈ​ത്ത്-​ഒ​മാ​ൻ ക​മ്മി​റ്റി​യു​ടെ പ​ത്താ​മ​ത് യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

ടൂ​റി​സം,സം​സ്കാ​രം,ക​ല, മു​നി​സി​പ്പ​ൽ ജോ​ലി, കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ഉ​പ​ഭോ​ക്തൃ​സം​ര​ക്ഷ​ണം, ഭൂ​ഗ​താ​ഗ​തം, ഇ​സ്‌​ലാ​മി​ക് എ​ൻ​ഡോ​വ്‌​മെ​ന്റ് (ഔ​ഖാ​ഫ്) മേ​ഖ​ല​ക​ളി​ലാ​ണ് ഒ​പ്പു​വെ​ച്ച ക​രാ​റു​ക​ളും ധാ​ര​ണ​പ​ത്ര​ങ്ങ​ളും.കു​വൈ​ത്ത് സി​വി​ൽ സ​ർ​വീ​സ് ക​മീ​ഷ​നും (സി.​എ​സ്.‌​സി) ഒ​മാ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ക​രാ​ർ, സ​മു​ദ്ര നാ​വി​ഗേ​ഷ​ൻ സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്രം എ​ന്നി​വ പ്ര​ധാ​ന​മാ​ണ്.

ഇ​തി​നു പു​റ​മെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ക്സി​ക്യൂ​ട്ടി​വ് പ്രോ​ഗ്രാ​മു​ക​ളി​ലും യോ​ഗം ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി എ​ന്നി​വ​ർ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഇ​രു​രാ​ജ്യ​ങ്ങ​ളും സാ​ധ്യ​മാ​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ന​ട​പ്പാ​ക്ക​ൽ, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യും യോ​ഗം ച​ർ​ച്ച​ചെ​യ്തു.

Tags:    
News Summary - Nine resolutions were signed-Kuwait-Oman for more cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.