കുവൈത്ത് സിറ്റി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കാൻ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു.
നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കുവൈത്ത് കെ.എം.സി.സി നടത്തുന്ന ഇത്തരം പരിപാടികൾ യു.ഡി.എഫിന് എന്നും ഊർജം പകരുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ ഉൾപ്പെടെ കെ.എം.സി.സിയുടെ നിരവധി നേതാക്കളും പ്രവർത്തകരും ഈ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു എന്നത് അഭിമാനകരമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു. ഒ.ഐ.സി.സി നേതാവ് ഹരീഷ് തൃപ്പൂണിത്തുറ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, എൻജിനീയർ മുഷ്താഖ്, ടി.ടി. ഷംസു, അബ്ദു കടവത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.