കുവൈത്ത് സിറ്റി: കുവൈത്തിെൻറ പതാകയുമേന്തി ലോകരാജ്യങ്ങൾ സഞ്ചരിച്ച് രാജ്യത്തെ പര ിചയപ്പെടുത്തുന്ന മൂന്നംഗ സംഘത്തിന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ മാസം കുവൈത്തില്നിന് ന് യാത്ര ആരംഭിച്ച അലി ജാഫര്‍ അല്‍ ബിര്മി, ഹുസൈന് അലി അഷ്കനാനി, മിഹ്നദ് ഹിഷാം സുല്‍ത്താന്‍ എന്നിവർ ഒരുമാസംകൊണ്ട് നിരവധി രാജ്യങ്ങൾ പിന്നിട്ടു. ഇറാന്, അര്‍മേനിയ, ജോര്‍ജിയ, റഷ്യ, ഫിന്‍ലൻഡ് വഴി നോർവേയിലെത്തിയ സംഘം പ്രശസ്തമായ നോർത് കേപ്പിൽ (വടക്കൻ മുനമ്പ്) എത്തിയാണ് കുവൈത്ത് പതാക പാറിച്ചത്.
യൂറോപ്പിെൻറ വടക്കൻ ഭാഗത്ത് ഉത്തര ധ്രുവത്തിന് ഏറ്റവും അടുത്തുകിടക്കുന്നതും ലോകത്താകമാനമുള്ള സാഹസിക സഞ്ചാരികളുടെ ആകർഷണ സ്ഥലങ്ങളിലൊന്നുമാണ് നോർത് കേപ്പ്.6550 കിലോമീറ്ററാണ് ഇതിനകം ഇവർ പിന്നിട്ടത്. ലോകം മൊത്തം സഞ്ചരിക്കാനുള്ള തയാറെടുപ്പിലാണിവര്‍. കുവൈത്തിെൻറ യശസ്സുയര്‍ത്താന്‍ ലക്ഷ്യമിട്ട് ലോകം ചുറ്റാനിറങ്ങിയ യുവാക്കള്‍ക്ക് സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. കുവൈത്തിലെ പ്രമുഖ മാധ്യമങ്ങളും ഇവരുടെ വാർത്ത ആഘോഷപൂർവം കൊണ്ടാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.