കുവൈത്ത് സിറ്റി: അഗ്നി സുരക്ഷ നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു. ജനറൽ ഫയർ ഫോഴ്സ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. തുടർന്ന് 32 സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ അടക്കമുള്ള നടപടി സ്വീകരിച്ചു.
വ്യാഴാഴ്ച രാവിലെ വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടന്നു. അഗ്നിശമന ലൈസൻസ് ഇല്ലാത്ത സ്റ്റോറുകളും സ്ഥാപനങ്ങളുമാണ് അടച്ചുപൂട്ടിയതെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും സ്ഥാപനങ്ങൾക്ക് ഫയർ ഫോഴ്സ് നേരത്തെ നിർദേശം നൽകിയിരുന്നു. മുന്നറിയിപ്പ് നൽകിയതിന് ശേഷവും സുരക്ഷാ, അഗ്നി പ്രതിരോധ സംവിധാനം ഒരുക്കാത്തതിനെത്തുടർന്നു കൂടിയാണ് നടപടി.
രാജ്യത്ത് ഉയർന്ന താപനില തുടരുന്നതിനാൽ തീപിടിത്ത കേസുകളും കൂടുതൽ റിപ്പോർട്ടുചെയ്യുന്നുണ്ട്. ഇതിനെ ചെറുക്കുന്നതിന്റെ ഭാഗമായാണ് ജനറൽ ഫയർ ഫോഴ്സ് കർശന നടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.