കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനത്തിനുള്ള പിഴകൾ ഇനി മൊബൈലിൽ നേരിട്ടെത്തും. രാജ്യത്ത് പേപ്പര്‍ ഗതാഗത ഫൈനുകള്‍ നിര്‍ത്തലാക്കുന്നതായി ട്രാഫിക് വിഭാഗം അറിയിച്ചു. നേരത്തേ ട്രാഫിക് നിയമലംഘനം നടത്തുന്നവർക്ക് പേപ്പര്‍ രശീതി നൽകലായിരുന്നു രീതി. ഇത് അവസാനിപ്പിച്ച് വാഹനത്തിന്റെ ഉടമയുടെ നമ്പറില്‍ സന്ദേശം അയക്കുന്ന സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
പരിസ്ഥിതി സംരക്ഷണം, പേപ്പര്‍ മലിനീകരണം കുറക്കൽ എന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്തെ പ്രകൃതിസംരക്ഷണത്തിനുള്ള പ്രോത്സാഹനവും മാലിന്യ നിർമാർജനത്തിനായുള്ള രാജ്യത്തിന്റെ ഭാവി പദ്ധതികളെ പിന്തുണക്കുന്നതിന്റെ ഭാഗമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിൽ ജൈവമാലിന്യം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം പേപ്പര്‍ മാലിന്യങ്ങള്‍ക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.