കുവൈത്ത് സിറ്റി: 2015ൽ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 80 നഴ്സുമാരുടെ പട്ടിക ഇന്ത്യൻ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കൈമാറി. കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതർ ഇന്ത്യയിൽനിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുകയും കുവൈത്തിൽ എത്തിയ ശേഷം ജോലി ലഭിക്കാതിരിക്കുകയോ ജോലി ലഭിച്ചിട്ടും ശമ്പളം ലഭിക്കാതിരിക്കുകയോ ചെയ്തവരുടെ വിവരങ്ങളാണ് പട്ടികയിലുള്ളത്. ആരോഗ്യമന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ സഹിതമാണ് പട്ടിക കൈമാറിയത്.
ഇന്ത്യൻ അംബാസഡർ കെ. ജീവ സാഗർ കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് എംബസി പട്ടിക തയാറാക്കിയത്. ഇന്ത്യയിൽനിന്നുള്ള നഴ്സ് റിക്രൂട്ട്മെൻറ് വിവാദത്തിലായ 2015ൽ റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് കുവൈത്തിൽ എത്തിയിട്ടും ജോലി ലഭിക്കാതെയോ ജോലി ലഭിച്ചിട്ടും ശമ്പളം കിട്ടാതെയോ പ്രതിസന്ധിയിലായത്. നഴ്സുമാർ പരാതിയുമായി എംബസിയെ സമീപിച്ചതിനെ തുടർന്ന് അംബാസഡർ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നിയമനം ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാത്ത മുഴുവൻ നഴ്സുമാരും എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചിരുന്നു. അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.