കുവൈത്ത്സ സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന ്ന നഴ്സുമാർക്ക് സ്ഥിരംനിയമനം നൽകുന്നതിനെ കുറിച്ച് പഠിച്ചുവരുകയാണെന്ന് ആരോഗ് യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് വ്യക്തമാക്കി. നിലവിൽ ആരോഗ്യമന്ത്രാലയത്തിൽ മതിയായ എണ ്ണം നഴ്സിങ് ജീവനക്കാർ ഉണ്ടെന്നും കരാർ നഴ്സുമാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ രോഗീ പ രിചരണരംഗത്ത് പര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന നസ്സുമാർക്ക് ഓവർ ടൈം അനുവദിക്കുന്ന കാര്യം പരിഗണിക്കും.
ഡോക്ടർമാരുടെ മാതൃകയിൽ അധിക ജോലി ഏറ്റെടുത്തു ചെയ്യാൻ അനുവദിക്കണമെന്ന് നഴ്സുമാരുടെ ഭാഗത്തുനിന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു.
എട്ട് രോഗികൾക്ക് ഒരു നഴ്സ് എന്നതാണ് ആരോഗ്യമേഖലയിലെ ആഗോള അനുപാതം. കുവൈത്തിൽ ഇത് എട്ട് കട്ടിലുകൾക്കു മൂന്ന് നഴ്സുമാർ എന്ന രീതിയിലാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സിങ് സ്റ്റാഫിനെ വിതരണം ചെയ്യുന്ന കമ്പനി കരാർ പുതുക്കാൻ വിസമ്മതിച്ചത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇതാണ് നഴ്സിങ് ജീവനക്കാരെ സ്ഥിരമാക്കാനുള്ള ആലോചനയിലേക്ക് നയിച്ചത്.
നിലവിൽ അനുവദിച്ച കരാർ നഴ്സുമാരുടെ എണ്ണത്തിൽ 50 ശതമാനം വർധന വരുത്തണമെന്നായിരുന്നു കരാർ കമ്പനിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചകൾ പരാജയമായിരുന്നു. കമ്പനിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം നിലപാടെടുത്തതോടെ നിലവിലുള്ള വ്യവസ്ഥകൾ പ്രകാരംതന്നെ കരാർ പുതുക്കാൻ കമ്പനി അധികൃതർ സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.