കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്മെൻറ് സുതാര്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഡെസ്ക് സ്ഥാപിച്ചതായി അംബാസഡർ സിബി ജോർജ്ജ് പറഞ്ഞു. എംബസ്സിയിൽ നിന്നുള്ള വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി മുതൽ റിക്രൂട്ട്മെൻറ് സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
എംബസിയിൽ ബുധനാഴ്ച വൈകീട്ട് നടന്ന ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. റിക്രൂട്ട് ചെയ്യുന്ന സ്ഥാപനത്തെ പഠിച്ച ശേഷമേ എംബസി അനുമതി അനുമതി നൽകൂ. കുവൈത്ത് സർക്കാർ ഏജൻസികൾ റിക്രൂട്ട്മെൻറിന് പണം വാങ്ങുന്നില്ല. സർക്കാർ നിശ്ചയിച്ചതിനേക്കാൾ ഒരു രൂപ പോലും അധികം ഏജൻസികൾക്കോ മറ്റോ കൊടുക്കരുത്. അങ്ങനെ ആരെങ്കിലും വാങ്ങുന്നുവെങ്കിൽ അത് തട്ടിപ്പാണ്. വാങ്ങുന്നതായി അറിഞ്ഞാൽ എംബസിയെ വിവരം അറിയിക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എംബസിയെ നേരിട്ട് അറിയിക്കണം. ഇതിന് ഇടനിലക്കാരുടെ ആവശ്യമില്ല.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ ക്ഷേമമാണ് എംബസ്സിയുടെ ഏറ്റവും പ്രധാന പരിഗണന. അവർക്ക് പ്രശ്നങ്ങൾ അറിയിക്കാനായി 12 വാട്സാപ് നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ആർക്കും എംബസിയുടെ ഏത് വിഭാഗവുമായി ബന്ധപ്പെട്ടും വിളിക്കാം. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ അകറ്റാനായി എംബസി ലേബർ വിങ് പുറത്തിറക്കിയ ചോദ്യോത്തര പുസ്തകവും ലേബർ ഹാൻഡ് ബുക്കും ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.