അബ്ബാസിയ: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുരസ്കാര സന്ധ്യ വ്യാഴാഴ്ച വൈകീട്ട് ആറുമുതൽ റിഗ്ഗായി ഹോട്ടൽ റമദാ ഒാഡിറ്റോറിയത്തിൽ നടക്കും. കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി വിവിധ തലങ്ങളിൽ നടത്തിയ കലാമത്സരങ്ങളിലെ ‘രംഗോത്സവ്’ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകും. പൊതുസമ്മേളനം മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
സിനിമാതാരവും എ.െഎ.സി.സി വക്താവുമായ ഖുശ്ബു മുഖ്യാതിഥിയാവും. പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിക്കും. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ െട്രയിനിങ് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ അൻവർ അൽ ബർജാസ്, ഇന്ത്യൻ എംബസി സെക്രട്ടറി യു.എസ്. സിബി, ലുലു എക്സ്ചേഞ്ച് സി.ഇ.ഒ അദീബ് അഹമ്മദ് എന്നിവർ പങ്കെടുക്കും. കേരളത്തിലെ 14 ജില്ലകളിലെ നിർധനരായ അംഗപരിമിതർക്കായി ഒ.ഐ.സി.സി നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ‘കാരുണ്യസ്പർശം’ ഭാഗമായി 500ഓളം വീൽചെയറുകൾ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടക്കും.
രംഗോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാവും. വാർത്തസമ്മേളനത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര, ബി.എസ്. പിള്ള, ചാക്കോ ജോർജ്കുട്ടി, ശാമുവേൽ ചാക്കോ, വർഗീസ് ജോസഫ് മാരാമൺ, ബിനു ചെമ്പാലയം, ജോയ് ജോൺ തുരുത്തിക്കര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.