മെ​ഡി​ക്ക​ൽ ക്യാ​മ്പ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ന്റ​ർ അ​ധി​കൃ​ത​രും ഒ.​ഐ.​സി.​സി അം​ഗ​ങ്ങ​ളും ചേ​ർ​ന്നും നി​ർ​വ​ഹി​ക്കു​ന്നു

ഒ.ഐ.സി.സി മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

കെ. ​ക​രു​ണാ​ക​ര​ൻ ഓ​ർ​മ ദി​ന​മാ​യ ഡി​സം​ബ​ർ 23നാ​ണ് ക്യാ​മ്പ്. ഫ​ർ​വാ​നി​യ ബ​ദ​ർ സ​മ​യി​ൽ മാ​ർ​ക്ക​റ്റി​ങ് കോ​ഓ​ഡി​നേ​റ്റ​ർ പ്രീ​മ പെ​രേ​ര, ഫീ​ൽ​ഡ് മാ​ർ​ക്ക​റ്റി​ങ് സ്റ്റാ​ഫ് അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് ജോ​ൺ തി​രു​ത്തി​ക്ക​ര​ക്കും ജി​ല്ല പ്ര​സി​ഡ​ന്റ് ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​ക്കും ന​ൽ​കി പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ സ്വാ​ഗ​ത​വും ജി​ല്ല ട്ര​ഷ​റ​ർ രാ​ജേ​ഷ് പാ​ല​ത്തേ​ര ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ർ ചു​ള്ളി​ക്ക​ര, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, അ​നി​ൽ ചീ​മേ​നി, സു​മേ​ഷ് രാ​ജ്, ഇ​ക്ബാ​ൽ മെ​ട്ട​മ്മ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - OICC Medical Camp Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.