ഒ.​ഐ.​സി.​സി രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഒ.ഐ.സി.സി രാജീവ് ഗാന്ധി അനുസ്മരണം

കു​വൈ​ത്ത് സി​റ്റി: രാ​ജീ​വ് ഗാ​ന്ധി​യു​ടെ 32ാം ര​ക്ത​സാ​ക്ഷി​ത്വ ദി​നം ഒ.​ഐ.​സി.​സി കു​വൈ​ത്ത് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. അ​ബ്ബാ​സി​യ പോ​പി​ൻ ഹാ​ളി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

മി​മി​ക്രി ആ​ർ​ട്ടി​സ്റ്റ് താ​ജു​ദ്ദീ​ൻ പ​ത്ത​നം​തി​ട്ട മു​ഖ്യാ​തി​ഥി​യാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, ബി​നു ചെ​മ്പാ​ല​യം, സെ​ക്ര​ട്ട​റി​മാ​രാ​യ നി​സ്സാം, റോ​യ് കൈ​ത​വ​ന എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. ജി​ല്ല​ത​ല ഭാ​ര​വാ​ഹി​ക​ളും പോ​ഷ​ക​സം​ഘ​ട​ന നേ​താ​ക്ക​ളും മ​റ്റു പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ദേ​ശീ​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് മാ​രാ​മ​ൺ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജോ​യ് ക​ര​വാ​ളൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC Rajiv Gandhi Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.