കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് തിരുവനന്തപുരം ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന ‘തലസ്ഥാന സന്ധ്യ - 2023’ പരിപാടിയുടെ ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു.
അബ്ബാസിയ ഒ.ഐ.സി.സി ഒഫീസിൽ നടന്ന ചടങ്ങ് നാഷണൽ കമ്മിറ്റി പ്രസിഡൻറ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിധു കുമാർ അധ്യക്ഷത വഹിച്ചു.
നാഷണൽ കമ്മിറ്റി പ്രസിഡൻറ് വർഗീസ് പുതുകുളങ്ങര നാഷണൽ കമ്മിറ്റി സെക്രട്ടറി എം.എ.നിസ്സാമിന് ചാരിറ്റി കൂപ്പൺ നൽകി പ്രകാശനം നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി ഇൻചാർജ് ഔസേഫ് ലീൻ റിപ്പോർട്ട് അവതരിപ്പിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറിമാരായ ജോയ് കരവാളൂർ,എം.എ.നിസ്സാം എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എഡിസൺ സ്വാഗതവും, അനിൽകുമാർ നന്ദിയും പറഞ്ഞു. ജൂൺ 23 ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് പരിപാടി. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ മുഖ്യാതിഥിയായി എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.