കുവൈത്ത് സിറ്റി: ഫർവാനിയ ബദർ അൽസമ മെഡിക്കൽ സെന്ററിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു. തിരുവാതിരകളി, ഓണപ്പാട്ടുകളുടെ അവതരണം, ഡാൻസ്, മറ്റു കലാപരിപാടികൾ എന്നിവ ആഘോഷത്തിന് കൊഴുപ്പേകി. വടംവലി, ലമൺ സ്പൂൺ റൈസ് തുടങ്ങി വിവിധ മത്സരങ്ങളും നടന്നു.
ഡോ. രാജശേഖരൻ, അഷ്റഫ് അയൂർ (പ്രമോട്ടർ) എന്നിവർ ഓണസന്ദേശം കൈമാറി. ആഘോഷഭാഗമായി മെഡിക്കൽ സെന്ററിന്റെ കവാടത്തിൽ മനോഹരമായ പൂക്കളം ഒരുക്കിയിരുന്നു. കേരളത്തിന്റെ തനത് സദ്യയും വിളമ്പി. ജീവനക്കാർക്കും മാനേജ്മെന്റിനും ഇടയിൽ സൗഹൃദവും ആഹ്ലാദവും വർധിപ്പിക്കുന്നതിനും പരസ്പരം ആശംസകൾ കൈമാറുന്നതിനും ഒരുമിച്ചുള്ള ഇത്തരം ആഘോഷങ്ങൾ വഴിവെക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.